Tuesday, December 10, 2013


ഒരു ഫേസ് ബുക്ക്‌ ടിബിറ്റ് 





  • Gerald Joy ശരിയാ, പക്ഷെ ദൈവപുത്രന്‍ അങ്ങനെ അല്ല.
  • Gerald Joy സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും ആയ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കര്‍ത്താവും ആയ ഈശോ മിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥന്‍ ആയി കന്യാമറിയത്തില്‍ നിന്ന് പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു, കുരിശില്‍ തറക്കപ്പെട്ടു, മരിച്ചു, അടക്കപ്പെട്ടു, പതാളങ്ങളില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തു സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാന്‍ അവിടുന്ന് വീണ്ടും വരുവാന്‍ ഇരിക്കുന്നു, പരിശുദ്ധത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു, വിശുദ്ധ കത്തോലിക്ക സഭയിലും പുണ്യവാന്‍ മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരങ്ങളുടെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു.ഇതെല്ലം ആണ് ക്രൈസ്തവ വിശ്വാസങ്ങള്‍.

Nizar Nileshwar AdamMahdi ... ഈ വിഷയത്തിലെ ഇസ്ലാമിക കാഴ്ചപ്പാട് ആണ് ഞങ്ങള്‍ക്ക് മുന്നോട്ടു വെക്കാനുള്ളത്.. അതിനോട് മാന്യമായി യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശം ഉണ്ട്.
മുസ്ലീങ്ങള്‍ എല്ലാ വിഷയത്തിലും എല്ലാ ഗ്രന്ടങ്ങളില്‍ നിന്നും എന്ന പോലെ ഈ വിഷയത്തിലും ഉപയോഗ്യമായ തെളിവ് ബൈബിളില്‍ നിന്നും ഉധരിക്കരുന്ദ്. അതിനുള്ള കാരണം ഖുര്‍ആന്‍ ഞങ്ങളോട് ആഹ്വാനം ചെയ്യുന്നത് ''3:64" : യോജിക്കാവുന്ന പൊതുവായ കാര്യത്തില്‍ എല്ലാവരോടും യോജിക്കണം'' എന്ന ആശയം കൊണ്ടാണ്. അത് കൊണ്ട് തന്നെ ആര് സത്യം പറഞ്ഞാലും, ഇസ്ലാമിന് യോജിക്കാവുന്ന കാര്യം പറഞ്ഞാലും ഞങ്ങള്‍ സ്വീകരിക്കും. അതല്ലാതെ ആദര്ശ വ്യതിയാനം ഉള്ള ഒരാള്‍ ഒരു നന്മ പറഞ്ഞാല്‍ പ്രവര്‍ത്തിച്ചാല്‍ അതിനെ പിന്തുനക്കതിരിക്കുക എന്ന നിലപാട് മുസ്ലിമിന് പാടില്ല.

ഇനി എന്താണ് യേശുവിന്റെ (ഈസ അലൈസ്സലാം) കുരിശു സംഭവവുമായി ഞങ്ങള്‍ക്കുള്ള നിലപാട് : ഇസ്രയേലികള്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ ഏറ്റവും അധമനു കൊടുക്കുന്ന ശിക്ഷയായിരുന്നു കുരിഷിലെത്. അങ്ങനെ മരണപ്പെട്ടവര്‍ ശപിക്കപ്പെട്ടവര്‍ എന്നാണു അവര്‍ വിശ്വസിക്കുന്നതും. മോശെ (മൂസ -അല) പ്രവാചകന് ശേഷം , ദൈവിക മാര്‍ഗദര്‍ശനത്തില്‍ നിന്നും വഴി പിഴച്ചു പോയ ഇസ്രയേല്‍ ജനതയെ ന്യായ പ്രമാനതിലേക്ക് അടുപ്പിക്കാന്‍ വന്ന ദൈവ ദൂതന്‍ ആണ് ഈസ (അല ) എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. 

എന്നാല്‍ വഴി പിഴച്ച പുരോഹിത നേതൃത്വം അതില്‍ കുപിതരായി ഈസ (അല) നെ കല്ലെറിയാനും ക്രൂഷികാനും വ്യഭിചാര പുത്രന്‍ എന്ന് ആരോപിക്കുകയും ചെയ്തു. അവിടെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്, ഈസ (അല) ദൈവത്തിന്റെ വചനം ആണെന്നും (ഉണ്ടാകട്ടെ എന്ന വചനത്തില്‍ നിന്നും ഉണ്ടായ മറിയമിന്റെ(ര) മനുഷ്യ പുത്രന്‍ ആണെന്നും), ദൈവത്തിന്റെ പ്രത്യേക വരദാനമായ ആത്മാവ് ആണെന്നും ആണ്.. യേശുവിനെ ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം അദ്ദേഹത്ത്തിന്റെ ''പ്രാര്‍ത്ഥന സ്വീകരിച്ചെന്നും'' ആകാശത്തേക്ക് ഉയര്‍ത്തി എന്നും, പകരം അവര്‍ യേശുവിനെ ക്രൂഷിച്ചതായി അവര്‍ക്ക് തോന്നുക മാത്രമാണ് ഉണ്ടായതെന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. ഈ കാര്യങ്ങളില്‍ തര്‍ക്കിക്കുന്നവര്‍ വെറും ഊഹത്തെ പിന്തുടരുക മാത്രമാണെന്ന് ഖുര്‍ആന്‍ പ്രസ്ഥാവിക്കുന്നുമുന്ദ്. ഈസ (അല) രണ്ടാമത് വരുമെന്നും, ലോകം ഭരിക്കുമെന്നും ഇവിടെ മരിക്കുമെനും കൂടി ഞങ്ങള്‍ വിശ്വസിക്കുന്നു. 




അദ്ദേഹം ക്രിസ്തുമതം എന്ന ഒരു മതം സ്ഥാപിചിട്ടില്ലെന്നും, എന്നാല്‍ പിന്നീട് വന്ന യേശുവിന്റെ ശത്രുവായ പോല്‍ സ്വയം ചില അവകാശ വാദങ്ങള്‍ ഉന്നയിച്ചു യേശു പഠിപ്പിച്ച ദൈവിക മാര്‍ഗ നിര്‍ദേശങ്ങളെ ഇല്ലാതാക്കാന്‍ യേശുവിനെ തന്നെ കൂട്ട് പിടിച്ചു വിജാതീയരുടെ നേതാവായി , യഥാര്‍ത്ഥ യേശു ശിഷ്യന്മാരെ അകറ്റി ഉണ്ടാക്കിയതാണ് ഇന്നത്തെ ക്രിസ്തുമതം എന്നുമാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്.. പിന്നീട് ''പുസ്തകങ്ങള്‍'' ഉണ്ടാക്കി അതില്‍ വികല ആശയത്തിന് യോജിക്കുന്ന വൈരുധ്യങ്ങള്‍ നിറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊല്ലുന്നവ തിരുകി കയറ്റി വീണ്ടും യേശുവിന്റെ അധ്യപന്ങ്ങളെ മുക്കിക്കളഞ്ഞു.. 

ഇതാണ് ചുരുക്കത്തില്‍ ഞങ്ങളുടെ ഈ കാര്യങ്ങളിലെ നിലപാട്.. ORU CHERIYA VIDEO MALAYALAM http://www.youtube.com/watch?v=wNJHAHr4LS8



Anas Bin Sidhiq Gerald Joy ശരിയാ, പക്ഷെ ദൈവപുത്രന്‍ അങ്ങനെ അല്ല.//// എന്നാല്‍ പിന്നെ എങ്ങനെയാ എന്ന് താങ്കള്‍ പറ. യേശുവിനു ശേഷം മുന്നൂറോളം വര്ഷം കഴിഞ്ഞു കൃസ്ത്യാനികള്‍ ഉണ്ടാക്കിയ തൃയേകത്വം എന്ന സങ്കല്‍പ്പം യേശു എവിടെയാണ് ബൈബിളില്‍ പഠിപ്പിച്ചത്.


Gerald Joy സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും ആയ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കര്‍ത്താവും ആയ ഈശോ മിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥന്‍ ആയി കന്യാമറിയത്തില്‍ നിന്ന് പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു, കുരിശില്‍ തറക്കപ്പെട്ടു, മരിച്ചു, അടക്കപ്പെട്ടു, പതാളങ്ങളില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തു സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാന്‍ അവിടുന്ന് വീണ്ടും വരുവാന്‍ ഇരിക്കുന്നു, പരിശുദ്ധത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു, വിശുദ്ധ കത്തോലിക്ക സഭയിലും പുണ്യവാന്‍ മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരങ്ങളുടെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു.///////// ബൈബിള്‍ പ്രകാരം യേശു മാത്രമല്ലല്ലോ ദൈവത്തിന്‍റെ പുത്രന്‍ താങ്കളുടെ അഭിപ്രായം അല്ല ചോദിച്ചത് യേശു പഠിപ്പിച്ചത് എന്താണെന്ന് പറയൂ...Gerald Joy ഇതെല്ലം ആണ് ക്രൈസ്തവ വിശ്വാസങ്ങള്‍.////// ആയിരിക്കാം പക്ഷേ ഇതില്‍ പലതും യേശു അറിഞ്ഞിട്ടുപോലുമില്ല. പഠിപ്പിച്ചിട്ടുമില്ല.



Gerald Joy Anas Bin Sidhiq കുറച്ചു മുകളില്‍ ആ സുഹൃത്ത്‌ പറഞ്ഞതെല്ലാം അസംബന്ധം ആണ്. പൌലോസ് അപ്പസ്തോലന് മാനസാന്തരം ഉണ്ടായി. അദ്ദേഹം സഭക്ക് വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചു, ഞാന്‍ മുകളില്‍ ഏറ്റുപറഞ്ഞ വിശ്വാസ പ്രമാണം പൂര്‍ണമായും ബൈബിളിന്റെ ഉള്ളടക്കത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പക്ഷെ അത് ഒരു നിര്‍ദേശം പോലെ നേരിട്ട് അല്ല കിടക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ആണ് ആ വിശ്വാസം. പിന്നെ അതിനെ എതിര്‍ക്കുന്നവരും, നാസ്തികരും എല്ലാം കൂടുന്നതാണ് ലോകം. അപ്പോള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വിശ്വാസങ്ങള്‍ ഒക്കെ ആണല്ലേ താങ്കള്‍ക്കും??????? കൊള്ളാം. ഞാന്‍ അനസില്‍ നിന്ന് പഠിക്കുക കൂടി ആണ്. പഠനം പൂര്‍ണമാകുന്നത് പുറത്തുനിന്നും വിവരങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ആണ്, നിങ്ങള്‍ ഒരു പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധീകരിക്കു, ഫേസ്ബുകില്‍ അല്ലാതെ, അപ്പോള്‍ മത മേലദ്ധ്യക്ഷന്‍ മാര്‍ എല്ലാ സംശയത്തിനും വ്യക്തമായി ഉത്തരം തരുന്നതാണ്.


Abu Bakker പൌലോസിനു മാനാസാന്തരമുണ്ടായെന്കില്‍ പിന്നെ യേശു ക്രിസ്തു (അ) പഠിപ്പിച്ചതിനു നേരെ വിപരീതമായ കാര്യങ്ങള്‍ പടിപ്പിക്കുമായിരുന്നോ സഹോദരന്‍ Gerald Joy??



Anas Bin Sidhiq Gerald Joy Anas Bin Sidhiq കുറച്ചു മുകളില്‍ ആ സുഹൃത്ത്‌ പറഞ്ഞതെല്ലാം അസംബന്ധം ആണ്. പൌലോസ് അപ്പസ്തോലന് മാനസാന്തരം ഉണ്ടായി. അദ്ദേഹം സഭക്ക് വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചു, ഞാന്‍ മുകളില്‍ ഏറ്റുപറഞ്ഞ വിശ്വാസ പ്രമാണം പൂര്‍ണമായും ബൈബിളിന്റെ ഉള്ളടക്കത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പക്ഷെ അത് ഒരു നിര്‍ദേശം പോലെ നേരിട്ട് അല്ല കിടക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ആണ് ആ വിശ്വാസം. പിന്നെ അതിനെ എതിര്‍ക്കുന്നവരും, നാസ്തികരും എല്ലാം കൂടുന്നതാണ് ലോകം. അപ്പോള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വിശ്വാസങ്ങള്‍ ഒക്കെ ആണല്ലേ താങ്കള്‍ക്കും??????? കൊള്ളാം. ഞാന്‍ അനസില്‍ നിന്ന് പഠിക്കുക കൂടി ആണ്. പഠനം പൂര്‍ണമാകുന്നത് പുറത്തുനിന്നും വിവരങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ആണ്, നിങ്ങള്‍ ഒരു പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധീകരിക്കു, ഫേസ്ബുകില്‍ അല്ലാതെ, അപ്പോള്‍ മത മേലദ്ധ്യക്ഷന്‍ മാര്‍ എല്ലാ സംശയത്തിനും വ്യക്തമായി ഉത്തരം തരുന്നതാണ്./////// പൌലോസിനു മാനസാന്തരം ഉണ്ടായിട്ടാണോ, യേശുവും, യേശുവിന്‍റെ ശിഷ്യന്മാരും പിന്തുടര്‍ന്ന് വന്ന മോശൈകന്യായപ്രമാണത്തിനു എതിരായിട്ടാണ് പൌലോസ് ജീവിച്ചത്. താങ്കള്‍ക്ക് ഇതു ഒരിക്കലും നിഷേധിക്കാന്‍ കഴിയില്ല. യേശു പഠിപ്പിച്ച സുവിശേഷം തന്നെയാണ് പൌലോസും പഠിപ്പിച്ചിരുന്നതെങ്കില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വേറെ വിഭാഗവും, പൌലോസിനാല്‍ വിശ്വാസികള്‍ ആയവര്‍ കൃസ്ത്യാനികള്‍ എന്ന വിഭാഗവും ആയി വേര്‍ തിരിയില്ലായിരുന്നു. ബൈബിളില്‍ വ്യക്തമായ തെളിവുണ്ട് ജെ രാള്‍ഡ്
Gerald Joy , അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കര്‍ത്താവും ആയ ഈശോ മിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു////////// ബൈബിളില്‍ ദൈവ പുത്രന്‍ എന്ന പദം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. കാരണം അനേകം പ്രവാചകന്മാരെയും, നമ്മെപ്പോലെയുള്ള സാധാരണ ജനങ്ങളെയും ബൈബിളില്‍ പുത്രന്മാരെന്നോ, ദൈവത്തിന്‍റെ മക്കള്‍ എന്നോ വിളിച്ചതായി കാണാന്‍ കഴിയും.യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു : യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ (പുറപ്പാടു 4:22).... ഞാൻ (ദൈവം) അവന്നു (സോളമന്) പിതാവും അവൻ (സോളമന്)എനിക്കു (ദൈവത്തിനു) പുത്രനും ആയിരിക്കും (ശാമുവേല്‍ 7 : 13-14)...ഞാൻ അവന്നു (സോളമന്‍) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല. (ദിനവൃത്താന്തം 1 - 17:13)...ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചുവളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ (മോശയെ) ശിക്ഷിച്ചുവളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം. (ആവർത്തനം - 8:5 )....അവൻ (ദൈവം) എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ (ദൈവം) അവന്നു (ശലോമോനു) പിതാവായിരിക്കും. (ദിനവൃത്താന്തം 1 - 28:6)....ഞാൻ (ദൈവം) യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ. (യിരമ്യാവ് 31 : 9 )...നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; (ആവര്‍ത്തനം 14:1)...നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.(2 കൊരിന്ത്യര്‍ 6:17 )...ആദാം ദൈവത്തിന്റെ മകൻ. (ലൂക്കോസ്3:38)...അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ (മൽക്കീസേദെക്ക്) ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. (എബ്രായര്‍ 7:3 )...നീ എന്റെ (ദൈവത്തിന്‍റെ) പുത്രൻ; ഇന്നു ഞാൻ നിന്നെ (ദാവീദിനെ ) ജനിപ്പിച്ചിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 2:7).....ഇവരില്‍ പലരും, ആദ്യജാതരും, ദൈവം ജനിപ്പിച്ച ദൈവപുത്രരും ഒക്കെയാണ്. അപ്പോള്‍ ദൈവത്തിനു എത്രമക്കള്‍ ഉണ്ട്. അപ്പോള്‍ ദൈവം കുറെ ഉണ്ടോ. അതിനാല്‍ ദൈവപുത്രന്‍ എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം ഇവിടെ എടുക്കാന്‍ കഴിയില്ല. അത് ആലങ്കാരിക പ്രയോഗം മാത്രമാണ്.ബൈബിളില്‍ അനേകം വാക്യങ്ങളില്‍ ദൈവത്തിന്‍റെ സാമിപ്യവും, സ്നേഹവും കാണിക്കാന്‍ വേണ്ടി പൊതുവായി പ്രയോഗിക്കപ്പെട്ടിട്ടുള്ള പദമാണ്. ഇനി ദൈവം തന്‍റെ മാത്രം പിതാവല്ല , എല്ലാവരുടെയും പിതാവാനെന്നു യേശു തന്നെ പറയുന്നുണ്ട്..സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ;.............ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ. (മത്തായി 5:45-48)...


Anna Varghese bhoomiyil srishtikkappetta ellaavarkkum "pithaavu" aayi oraale ulloo...athu daivam thanne....pakshe naam srishtaavaaya daivatthe pithaavaayi sweekarikkendathundu...ellaavarkkum pithaavaakaan pattukayilla....srishtikkunnavanum paripaalikkunnavanum aanu pithaavu....athukondu baappaye baappa ennu vilikkaruthu ennartham aakunnilla....Anas sahodaranu enthaa ippozhum ee samshayam??? "


Anas Bin Sidhiq Anna Varghese bhoomiyil srishtikkappetta ellaavarkkum "pithaavu" aayi oraale ulloo...athu daivam thanne....pakshe naam srishtaavaaya daivatthe pithaavaayi sweekarikkendathundu...ellaavarkkum pithaavaakaan pattukayilla....srishtikkunnavanum paripaalikkunnavanum aanu pithaavu....athukondu baappaye baappa ennu vilikkaruthu ennartham aakunnilla....Anas sahodaranu enthaa ippozhum ee samshayam??? "/////// അന്ന ചേച്ചീ , താങ്കള്‍ പറഞ്ഞു ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാവര്‍ക്കും "പിതാവ് " ആയി ഒരാളേ ഉള്ളൂ. അത് ദൈവം തന്നെ. പക്ഷേ നാം സൃഷ്ടാവായ ദൈവത്തെ പിതാവായി സ്വീകരിക്കേണ്ടതുണ്ട് ... എല്ലാവര്‍ക്കും പിതാവാകാന്‍ പറ്റുകയില്ല. സൃഷ്ടിക്കുന്നവനും, പരിപാലിക്കുന്നവനും ആണ് പിതാവ് എന്ന്. ഇതിലൊന്നും എനിക്ക് യാതൊരു സംശയവുമില്ല. ദൈവം സൃഷ്ടാവും, ഈ ലോകത്തുള്ളതെല്ലാം ദൈവത്തിന്‍റെ സൃഷ്ടികള്‍ ആണ് എന്ന് താങ്കള്‍ അംഗീകരിക്കുന്നു എന്ന് താങ്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അപ്പോള്‍ യേശു(അ)വിനും ഇതു ബാധകമാണ് അല്ലേ. യേശു (അ) ദൈവത്തിന്‍റെ സൃഷ്ടി ആണ്. അന്ന ചേച്ചി എന്തിനു ദൈവത്തിനെ സൃഷ്ടിയെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അപ്പോള്‍ പിന്നെ തൃയേകത്വത്തിനു എന്ത് പ്രസക്തി ?



Nizar Punathil Yeshu thriyekathwam padippichittilla.njan daivathinte ekanaaya puthranaanennu biblil paranjittilla.ellaavarudeyum pidhaavaanu daivamenkil pinnengane daivathinu ekanaaya purhranundaakum.yeshuvinte pidhaav ennu paranjadhu pole aadhaminte pidhaav dhaaveedhinte pidhaav ,yohannaante pidhaav ennokke bibilil daivathe visheshippichittund.eka daiva vishwaasam biblil ellaayidathum niranju nilkkunnumund.ente christian sahodharangal bible enkilum onnu vishadhamaayi padikkanamennaanu parayaanullad

Nizar Nileshwar AdamMahdi @anna varghese ... അത് കൊണ്ടായിരിക്കും പള്ളി വികാരിയെ അച്ഛാ അച്ഛാ എന്ന് വിളിക്കുന്നത്‌.. അല്ലെങ്കില്‍ ഫാദര്‍ എന്ന്... ബിഷപ്പുമാരെ പിതാവ് എന്ന് വിളിക്കുന്നത്‌.. , അവര്‍ ശ്രിഷ്ടിച്ചത് കൊണ്ടാണോ..?

Vaajid Vajid Bibil yukthi paramayi vaayichu kazhinjal athil orupaadu samshayangal nammude urakkam keduthum.. Mel paranja pithaavu thannay edukkam... ! " ennay kandavan pithaavine kandirikkunnu ennum pithaavine aarum oru naalum kandittillaa ennum baibil "

Nasiyansan Joseph ദൈവത്തെ പിതാവ് എന്ന് വിളിക്കുന്ന അതെ അർത്ഥത്തിൽ ഭൂമിയില ആരെയും പിതാവ് എന്ന് വിളിക്കരുത് എന്നാണു ആ വാക്യത്തിന്റെ അർത്ഥം


Joseph Mulackal അനസ് യേശു ഈ പറഞ്ഞ കാരൃം വിശൃസിക്കുന്നൂ എക്കില്‍ യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ് എന്ന് .അപ്പോള്‍ യേശു തന്നെ യാണ് ദൈവം


Shafeer Muhammad ഏക ദൈവത്തെ മാത്രം ആരാധിക്കാവൂ എന്ന് പഠിപ്പിച്ച മഹാനായ പ്രവാചകന്‍ യേശുക്രിസ്തു എങ്ങനെ ഇന്നുള്ള കൃസ്ത്യാനികള്‍ക്ക് ദൈവമായിത്തീര്‍ന്നു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. കാരണം താൻ തന്നെയാണ് ദൈവം എന്ന് യേശു സ്വയം പറഞ്ഞതായി ബൈബിൾ അവകാശപ്പെടുന്നുണ്ടോ ? ബൈബിളിൽ ആകട്ടെ "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല" എന്ന് യേശു പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. കാണാൻ കഴിയുന്നത് ഒന്നും ദൈവമല്ല എന്ന് ശിഷ്യന്മാർ മനസിലാക്കിയത് കൊണ്ടാണല്ലോ അവർ ആരും യേശുവിനോട് `ദൈവമേ' എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് വിളിച്ചു പ്രാർഥിക്കാത്തത്. യേശു ദൈവം തന്നെയാണ് എന്ന് തെളിയിക്കാൻ ഇന്നത്തെ ക്രിസ്ത്യാനികൾ പറയുന്ന തെളിവുകളും ന്യായീകരണങ്ങളും എന്തുകൊണ്ട് അന്നത്തെ ശിഷ്യന്മാർക്ക് ലഭിക്കാതെ പോയി എന്നതും ചിന്തനീയമാണ്.


Anas Bin Sidhiq Joseph Mulackal അനസ് യേശു ഈ പറഞ്ഞ കാരൃം വിശൃസിക്കുന്നൂ എക്കില്‍ യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ് എന്ന് .അപ്പോള്‍ യേശു തന്നെ യാണ് ദൈവം //// പരസ്പര സ്നേഹമുള്ള രണ്ടു പേര്‍ ഞങ്ങള്‍ ഒന്നാണ് എന്ന് പറഞ്ഞാല്‍ എന്താന്‍ ജോസഫ് ചേട്ടാ അര്‍ത്ഥം.... ഇനി ബൈബിള്‍ മുഴുവന്‍ അരിച്ചു പെറുക്കി വായിച്ചാലും ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ യേശു ഒരിക്കല്‍ പോലും ഞാന്‍ ആണ് നിങ്ങളുടെ ദൈവം എന്നോ നിങ്ങള്‍ എന്നെ ആരാധിക്കനമെന്നോ പറഞ്ഞിട്ടില്ല. മാത്രവുമല്ല നമ്മുടെ ദൈവം ആരാണ് എന്നും ആ ദൈവത്തെ എങ്ങനെയാണ് നാം രാധിക്കേണ്ടത് എന്ന് യേശു പറഞ്ഞിട്ടുമുണ്ട് ...എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. (മര്‍ക്കോസ് 12 : 29-30)...യേശു പറയാത്ത കാര്യം ആരോപിച്ചു യേശുവിനെ ആരാധിക്കുന്നവര്‍ യേശുവിനെ അപമാനിക്കുകയും , ദൈവത്തെ നിഷേധിക്കുകയും ആണ് ചെയ്യുന്നത്.

Joseph Mulackal അനസ് ഇട്ട പോസ്റ്റ്ലുടെ തന്നെ മറുപടി യേശു പറഞ്ഞു നിങ്ങള്‍ ഭുമിയില്‍ അരേയും പിതാവ് എന്നും ദൈവം എന്നും വിളിക്കരുത് .നിങ്ങള്‍ക്ക് ഒരു പിതാവും ഒരു ദൈവവും ഉള്ളു. യേശു വീണ്ടും പറഞ്ഞു ഞാനും പിതാവും ഒന്നാണ് .


Anas Bin Sidhiq Joseph Mulackal അനസ് ഇട്ട പോസ്റ്റ്ലുടെ തന്നെ മറുപടി യേശു പറഞ്ഞു നിങ്ങള്‍ ഭുമിയില്‍ അരേയും പിതാവ് എന്നും ദൈവം എന്നും വിളിക്കരുത് .നിങ്ങള്‍ക്ക് ഒരു പിതാവും ഒരു ദൈവവും ഉള്ളു. യേശു വീണ്ടും പറഞ്ഞു ഞാനും പിതാവും ഒന്നാണ് . ////// ജോസഫ് ചേട്ടാ പരസ്പര സ്നേഹമുള്ള രണ്ടു പേര്‍ ഞങ്ങള്‍ ഒന്നാണ് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം.


Joseph Mulackal പൗലോസ് പിലിപ്പനസ് എഴുതിയാ ലേഖനം 2ല്‍ 5മുതല്‍ വായിക്കു


Anas Bin Sidhiq Joseph Mulackal പൗലോസ് പിലിപ്പനസ് എഴുതിയാ ലേഖനം 2ല്‍ 5മുതല്‍ വായിക്കു ////// ആരാണ് പൌലോസ്, യേശുവിന്‍റെ ശിഷ്യനോ ...അല്ല, യേശുവിനെ കണ്ടിട്ടുണ്ടോ ഈ പൌലോസ്...ഇല്ല..... യേശുവില്‍ വിശ്വസിച്ച യേശുവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിച്ചു പോന്ന യേശുവിന്‍റെ ശിഷ്യന്മാരെ അടക്കം വീടുവീടാന്തരം കയറി ആക്രമിക്കാന്‍ കപട യഹൂത പുരോഹിതരോടൊപ്പം നിന്ന ശൌല്‍ എന്ന പൌലോസിനെ കുറിച്ചല്ലേ താങ്കള്‍ പറയുന്നത്. ന്യായപ്രമാണം അനുസരിച്ചാണ് യേശുവും യേശുവിന്‍റെ ശിഷ്യന്മാരും ജീവിച്ചിരുന്നത്. എന്നാല്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അപ്പാടെ തള്ളിക്കളഞ്ഞു സ്വന്തം തിയോളജി പ്രബോധനം ചെയ്ത ആളാണ് പൌലോസ്. ഒടുവില്‍ അല്‍പം വൈകി ആണെകിലും ഇത്യേ തിരിച്ചറിഞ്ഞ യേശുവിന്‍റെ ശിഷ്യന്മാര്‍ തന്നെ പൌലോസിനെ തള്ളിക്കളഞ്ഞതാണ് യേശു ആരാണ് എന്ന് പറയാന്‍ ഇങ്ങനോരാള്‍ ആണോ..അപ്പോള്‍ പിന്നെ യേശുവിന്‍റെ ദൌത്യം എന്തായിരുന്നു..ഞാനാണ് നിങ്ങളുടെ ദൈവം എന്നോ, ദൈവമായ എന്നെയാണ് നിങ്ങള്‍ ആരാധിക്കേണ്ടത് എന്നോ യേശു ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞ വചനം തരൂ ജോസഫ് ചേട്ടാ...



No comments:

Post a Comment