Wednesday, December 11, 2013


ഇതാണ് എതാര്ത്ത് ഗ്രന്ഥം 









ലോകത്ത് ഇത്രയുമധികം ചെറുതാക്കാനും എത്ര തന്നെ വലുതാക്കാനും കഴിയുന്ന മറ്റൊരു വേദ ഗ്രന്ഥവും ഇല്ല തന്നെ !! 

വിശ്വസിക്കുന്നവരോടും സത്യനിഷേധികളോടും ബഹുദൈവവിശ്വാസികളോടും ക്രിസ്ത്യാനികളോടും ജൂതന്മാരോടും തുടങ്ങി ലോകത്തെ മുഴുവൻ മനുഷ്യരോടും അവരുടെ സ്രഷ്ടാവായി `ഒ
രൊറ്റ ദൈവം' മാത്രമേ നിങ്ങൾക്ക് ഉള്ളൂ എന്നും അതിനാൽ നിങ്ങളുടെ പരമമായ അനുസരണവും കീഴ്വണക്കവും വിധേയത്വവും പ്രതീക്ഷകളും പ്രയാസങ്ങളും അർത്ഥനയും പ്രാർത്ഥനയും കീർത്തനവും നേർച്ച വഴിപാടുകളും എല്ലാം എല്ലാം നിങ്ങളുടെ യഥാർത്ഥ സ്രഷ്ടാവായ അവനിൽ മാത്രം അർപ്പിതമായിരിക്കണം എന്നും നിർബന്ധം പഠിപ്പിക്കുന്ന സമ്പൂർണ ജീവിത പദ്ധതി ! അതാണ് ഖുർആൻ. 

കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത എന്നാൽ കണ്ണുകൾക്ക് കാഴ്ചശക്തി നല്കിയ അവനാകുന്നു ദൈവം ! അവൻ പരിശുദ്ധനാണ്‌ സ്വയമേവ ജനിച്ചിട്ടുമില്ല ജനിപ്പിച്ചിട്ടുമില്ല അവനു പുത്രനുണ്ട് എന്ന് വാദിക്കുന്നവർ ദൈവത്തിന്റെ പരിശുദ്ധിക്ക് കളങ്കം ചാർത്തുകയാണ് എന്നും . ആദിയും അന്ത്യവും ഇല്ലാത്ത ദൈവത്തിനു തുല്യരായി ലോകത്ത് ഒരു ശക്തിയും തന്നെ ഇല്ലാ എന്നും അതിനാൽ നിങ്ങളുടെ നാവുകൾ പടച്ചുണ്ടാക്കിയ സാങ്കല്പ്പിക ദൈവങ്ങളെ അവനോടു സമന്മാരായി കല്പ്പിക്കരുത് എന്നും നിങ്ങളുടെ പ്രാർഥനകൾ അവനിലേക്ക് എത്തിക്കാൻ ജീവിച്ചതോ മരിച്ചതോ ആയ അവന്റെ സൃഷ്ടികളെയോ മറ്റു നിർജീവ വസ്തുക്കളെയോ നിങ്ങൾ ഇടയാളന്മാരായി സ്വീകരിക്കരുത് എന്നും മുഴുവൻ മനുഷ്യരെയും അഭിസംബോധന ചെയ്തു കൊണ്ട് ശുദ്ധമായ ഏക ദൈവ വിശ്വാസം പഠിപ്പിക്കുന്ന ഒരേയൊരു ദിവ്യ ഗ്രന്ഥം !

അതാണ് വിശുദ്ധ ഖുർആൻ ! `ഇത് (ഖുർആൻ) ദൈവത്തിൽ നിന്നുള്ളതാണ് ' എന്ന് സ്വയം അവകാശപ്പെടുന്ന ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരേ ഒരു ഗ്രന്ഥം ! ശാസ്ത്രത്തെ അതിജയിക്കുന്ന വിസ്മയം ! വൈരുധ്യങ്ങളില്ലാതെ അവതരിപ്പിക്കപ്പെട്ട അതേ രൂപത്തിൽ ഇന്നും ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമില്ലാതെ, വെട്ടി തിരുത്തലുകൾക്കോ കൂട്ടിച്ചേർക്കലുകൾക്കോ വിധേയമാകാതെ, ലക്ഷോപലക്ഷം വരുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഒക്കെ ഹൃദയ മസ്തിഷ്കങ്ങളിൽ മന:പാഠം ആയി നിലകൊള്ളുന്ന അതുല്യ ഗ്രന്ഥം ! ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഗ്രന്ഥം ! വിമർശകർ പോലും അനുധാവനം ചെയ്ത വിസ്മയം ! അതെ, അനുഗമിക്കുന്നവർക്കു അതിൽ സന്മാർഗവും പ്രകാശവും ഉണ്ട് ! ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാനും നിരാകരിക്കാനും ഉള്ള സ്വാതന്ത്ര്യം സ്വയം അനുവദിച്ച കൊടുത്ത ലോകത്തെ ഒരേ ഒരു ഗ്രന്ഥം. 

എല്ലാ ഭാഷകളിലും പരിഭാഷകൾ ലഭിക്കുന്ന ഈ അതുല്യ ഗ്രന്ഥം ജീവിതകാലത്ത് ഒരിക്കൽ എങ്കിലും നിങ്ങൾ വായിച്ചു നോക്കുക.. ദൈവം തന്നെ നമ്മോടു നേരിട്ട് സംസാരിക്കുകയാണോ എന്ന് തോന്നിപ്പോകും..!

No comments:

Post a Comment